ആലപ്പുഴ : ലോക്ക് ഡൗണിൽ ബംഗളൂരുവിൽ കുടുങ്ങിയ മാരാരിക്കുളം ചെത്തി സ്വദേശികളായ എട്ട് യുവാക്കൾക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് മാസം മുൻപ് സീലിംഗ് ജോലിക്കായി ബാംഗ്ലൂർ നഗരത്തിലെത്തിയതാണിവർ. ലോക്ക്ഡൗൺ തുടങ്ങിയശേഷം,ജോലി ചെയ്തിരുന്ന കെട്ടിടത്തിൽ തന്നെ താമസിക്കുകയാണ് യുവാക്കൾ. ഇക്കാര്യം ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് ആർ.ജയചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിലറിയിച്ചു. അദ്ദേഹത്തിന്റെ ഇടപപെടലിനെത്തുടർന്ന് ബംഗളൂരുവിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വഴി ഭക്ഷണവും മറ്റ് അവശൃ വസ്തുക്കളും എത്തിക്കുവാനുള്ള ക്രമീകരണം ചെയ്തു.