കായംകുളം: കണ്ടല്ലൂിന്റെ ഗുരുനാഥൻ കഴിഞ്ഞ ദിവസം നിര്യാതനായ പുതിയവിള വിദ്യാനിവാസിൽ വി.വിദ്യാധരൻ സാറിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ധനസഹായം നൽകി.
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽ .പി . സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. ഞായറാഴ്ചത്തെ സഞ്ചയനം ചടങ്ങുകൾ മാത്രമാക്കിയാണ് സഹായം നൽകിയത്. വാർഡ് മെമ്പർ ബി.ഉദയഭാനു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി എന്നിവർ ചേർന്ന് മകൻ കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ വി.അനിൽ ബോസിൽ നിന്നും തുക ഏറ്റുവാങ്ങി.