ആലപ്പുഴ:കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശം മത്സ്യതൊഴിലാളികൾക്ക് നൽകാൻ നിയമനിർമ്മാണം വേണമെന്ന്
കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) മേയ് ദിന സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ഇടനിലക്കാരെ ഒഴിവാക്കി നടത്തിയ പുതിയ മത്സ്യ വിൽപ്പന രീതി തുടരണം.സ്ത്രീകൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാർക്കും മത്സ്യലഭ്യത ഉറപ്പ് വരുത്തണമെന്നും സന്ദേശത്തിലുണ്ട്.