ആലപ്പുഴ:ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ഡോ. രവികുമാർ കല്യാണിശേരിലിനെ തിരഞ്ഞെടുത്തു. ഡോ. ഷിനോയ് ആയുർക്ഷേത്ര ആണ് ജില്ലാ സെക്രട്ടറി.
ഡോ. മാത്യു കെ. സാം ( വൈസ് പ്രസിഡന്റ് ), ഡോ. ഷൈലജ സുരേഷ് ( ജോയിന്റ് സെക്രട്ടറി ), ഡോ. സി. കെ. മോഹൻ ബാബു (ട്രഷറർ ),ഡോ. എ. പി. ശ്രീകുമാർ, ഡോ. എസ്. പ്രസന്നൻ, ഡോ. ബി. ദിലീപ് , മായ വിഷ്ണുനമ്പുതിരി , ഡോ. ശ്രീവേണി( ഏരിയാ കോ ഓർഡിനേറ്റർമാർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ജില്ലാ സമ്മേളനം വീഡിയോ കോൺഫെറൻസിംഗിലൂടെയാണ് നടന്നത്.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഷിനോയ് ആയൂർക്ഷേത്ര, ഡോ. സി. കെ. മോഹൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമ്മേളനം പിന്തുണ നൽകി.