ഹരിപ്പാട്: ആർ.ശങ്കറിന്റെ ജന്മദിനം യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കുമാരപുരത്ത് ആഘോഷിച്ചു. കോവിഡ് 19 തിന്റെ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.സുധീർ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ ,കെ. എസ്. യു നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ, ജില്ലാ സെക്രട്ടറി സുജിത്ത്.സി.കുമാരപുരം, മിഥുൻ മുരളി, അനന്ദു, സോമൻ,ഹക്കിം തുടങ്ങിയവർ പങ്കെടുത്തു.