വള്ളികുന്നം: അദ്ധ്യാപകർ സർക്കാർ ഉത്തരവ് കത്തിച്ചതിനെതിരെയുള്ള പ്രതിഷേധം പ്രമേയമാക്കി​ കവി​ത എഴുതി​യ കവി​ സുധീർ കട്ടച്ചി​റയ്ക്ക് ഫോണി​ൽ വധ ഭീഷണി​യെന്ന് പരാതി​.

കഴിഞ്ഞ ദിവസം ഓൺ ലൈൻ മാദ്ധ്യമമായ ഇ-ദളത്തിൽ 'മാഷ്' എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നു. പല തവണ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നും അദ്ധ്യാപകനെന്ന് പരിചയപ്പെടുത്തിയായിരുന്നു വിദേശത്തെ നെറ്റ് നമ്പരിൽ നിന്നുള്ള ഭീഷണിയെന്നും സുധീർ പറഞ്ഞു. സംഭവത്തി​ൽ അന്വേഷണം ആവശ്യപ്പെട്ട് സുധീർ വള്ളികുന്നം പൊലീസിൽ പരാതി നൽകി