ചാരുംമൂട് : കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് മുൻ മുഖ്യമന്ത്രിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ആർ.ശങ്കറെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നൂറനാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന
ആർ.ശങ്കർ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവുറ്റ ഭരണാധികാരി എന്ന നിലയിലുൾപ്പെടെ ആർ.ശങ്കർ നാടിന് നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ കെ.കെ.ഷാജു, കെ.സാദിഖ് അലീഖാൻ , എസ്. സാദിഖ്, എസ്. അനിൽ രാജ്, ശ്രീകുമാർ അളകനന്ദ, ഷറഫുദീൻ കല്പറവിള തുടങ്ങിയവർ പങ്കെടുത്തു.