അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവർത്തിച്ചുവന്നിരുന്ന ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി കൗണ്ടർ അപ്രഖ്യാപിതമായി അടച്ചുപൂട്ടിയത്‌ രോഗികൾക്ക്‌ ദുരിതമായി.കൗണ്ടർ അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട്‌ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി. സാബു,യു .എം. കബീർ,ബിന്ദുബൈജു,റോസ്ദലീമ,രാജേശ്വരി കൃഷ്ണൻ എന്നിവർ ജില്ലാ കളക്ടർക്ക്‌ നിവേദനംനൽകി.ദിനംപ്രതി നൂറിൽപ്പരം രോഗികളാണ് ആശുപത്രിയിൽ അഡ്മിറ്റായി ചികിൽസ തേടുന്നത്‌.ഹെൽത്ത്കാർഡ്‌ പുതുക്കിയില്ലെങ്കിൽ അടിയന്തരമായി ലഭിക്കേണ്ട ചികിത്സ വരെ നിഷേധിക്കാൻ കാരണമാകും.