tv-r

തുറവൂർ:യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂവായിരം മാസ്കുകളും ഗ്ലൗസും സൗജന്യമായി വിതരണം ചെയ്തു.ഡി.സി.സി.അംഗം കെ.രാജീവൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എസ് നിധീഷ് ബാബു അദ്ധ്യക്ഷനായി.എസ് .എം. അൻസാരി, കെ.ജെ. ജോബിൻ, ഗംഗാ ശങ്കർ പ്രകാശ്, നിധിൻ ചേന്നാട്ട്, എ. എം രഞ്ജിത്ത്, വി.കെ സുനീഷ്, അഡ്വ: അരുൺ ചന്ദ്, ടി.പി അഭിലാഷ്,പി.പി സാബു, അഡ്വ: ഷൈൻ വിശ്വംഭരൻ, ട്രിഫിൻ മാത്യു, വി.എം.റജി, ആർ. അരുൺ, അമൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.