ആലപ്പുഴ : കൊവിഡ് ദുരിതാശ്വാസത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കുന്നതിലും കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും സുതാര്യത ഉണ്ടാകണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ബി യശോധരനും ജനറൽ സെക്രട്ടറി സി.കെ വിജയകുമാറും ആവശ്യപ്പെട്ടു. അസംഘടിത മേലയിൽ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാത്ത വലിയൊരുവിഭാഗം തൊഴിലാളികൾ ഉണ്ട്. ഇവർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ലെന്നും ഇവർ പറഞ്ഞു.