tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിലെ എല്ലാ വീടുകളിലും മാസ്കുകളുടെ വിതരണം തുടങ്ങി. കൊവിഡിനെതിരെ മാസ്ക് ധാരണം നിർബന്ധമാക്കിയതിനെ തുടർന്ന് വാർഡ് അംഗം ലത ശശിധരനാണ് സ്വന്തം ചെലവിൽ മാസ്‌ക് വാങ്ങി 300 ലധികം വീടുകളിൽ എത്തിച്ചു നൽകുന്നത്. പഞ്ചായത്ത് നൽകുന്ന.മാസ്‌ക് തയ്ച്ചു കിട്ടുന്ന മുറയ്ക്ക് അവയും വീടുകളിൽ വിതരണം ചെയ്യുമെന്ന് അവർ പറഞ്ഞു. മാസ്ക് വിതരണം ലത ശശിധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.ഡി.എസ്. അംഗം ലിനി രാജു,സി.എൻ.രാധാകൃഷ്ണൻ , ബിന്ദു,ഷിനി, മിനി എന്നിവർ പങ്കെടുത്തു.