ആലപ്പുഴ: സമസ്ത മേഖലയിലുംവ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുനന്നു ആർ. ശങ്കർ എന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു അഭിപ്രായപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആർ ശങ്കറിന്റെ 111 -മത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂറും ഡി. സുഗതനും ജി. സഞ്ജീവ് ഭട്ട്, റീഗോ രാജു എന്നിവരും പങ്കെടുത്തു.