ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം തീ

രുമാനിച്ചു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ടൗൺഹാളിൽ ചേർന്ന കൗൺസിൽ യോഗം ഇരുപത് മിനിട്ടേ നീണ്ടുനിന്നുള്ളൂ. ആരോഗ്യ പ്രവർത്തകർക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും കൈയടിച്ച് ആദരം അർപ്പിച്ചു. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ തീരുമാനമായി. മുഹമ്മദൻസ് സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടുത്ത കൗൺസിലിൽ ചർച്ച ചെയ്യും. 35 അജണ്ടകളാണ് യോഗത്തിലുണ്ടായിരുന്നതെങ്കിലും ഒന്നു പോലും വായിച്ചില്ല.