ആലപ്പുഴ : പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും ആനുകൂല്യവും അടിയന്തരമായി നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും റവന്യു സെക്രട്ടറിക്കും നിർദ്ദേശം നൽകി. നടപടിയെടുത്ത ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. കേസ് ആലപ്പുഴ സിറ്റിംഗിൽ പരിഗണിക്കും. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം സമർപ്പിച്ച പരാതിലാണ് ഉത്തരവ്.