ആലപ്പുഴ: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വെള്ളപ്പൊക്ക കെടുതികളിൽ നിന്നും കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ടി ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സർക്കാരിനോടാവശ്യപ്പെട്ടു. . മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി മുൻകരുതൽ നടപടികളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു.