ഹരിപ്പാട്: ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഹസനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പറഞ്ഞു .

ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരടക്കം ഭൂരിപക്ഷം പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഭരണതലത്തിലെ ഉന്നത ഇടപെടലാണ് പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്ന് സംശയിക്കുന്നു. പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നത് കായംകുളം, ഭരണിക്കാവ് മേഖലകളിലെ സി. പി. എം നേതാക്കളാണ് ഏപ്രിൽ 21 മുതലുള്ള ദിവസങ്ങളിലെ പ്രാദേശിക സി. പി. എം നേതാക്കളുടെ ഫോൺ കോൾ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കണമെന്നും ശാസ്ത്രീയമായ പരിശോധനകൾ നടത്തി അക്രമത്തിനു പിന്നിലെ സി.പി. എം നേതൃത്വത്തിന്റെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും ബിനു ചുള്ളിയിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.