മാവേലിക്കര: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടയാറൻമുള സ്വദേശി മരിച്ചു. കോഴിപ്പാലം വടക്കനൂട്ടിൽ പരേതരായ കുട്ടപ്പൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകൻ രാജേഷ് കെ.നായർ (51) ആണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്.
20 വർഷക്കാലമായി ബാദർ അൽ മുള്ളാ കമ്പനിയിലെ സ്റ്റോർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 12നാണ് പനി ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായത്. കഴിഞ്ഞ വർഷം ഓണത്തിനാണ് രാജേഷ് അവസാനമായി നാട്ടിൽ വന്നുമടങ്ങിയത്. കോഴഞ്ചേരി താലൂക്ക് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ റെക്കാഡ്സ് വിഭാഗം മേധാവിയായ ഗീതാ ശ്രീധറാണ് ഭാര്യ. മക്കൾ: അശ്വിൻ രാജ് (പ്ലസ് ടു വിദ്യാർത്ഥി,എ.എം.എസ് എച്ച്.എസ്.എസ്, ഇടയാറൻമുള), ജിതിൻ രാജ് (ആറാം ക്ലാസ് വിദ്യാർത്ഥി).