മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711ാം നമ്പർ ശാഖയുടെയും അനശ്വരീയം കുമാരി സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ആർ.ശങ്കർ ജന്മവാർഷികം ആചരിച്ചു. ആർ.ശങ്കർ ഒരു ബഹുമുഖ പ്രതിഭ എന്ന വിഷയത്തിൽ കുമാരിസംഘം പ്രവർത്തകർ ചർച്ച നടത്തി. കുമാരി സംഘം പ്രസിഡന്റ് അശ്വതി വേണുഗോപാൽ, സെക്രട്ടറി ആര്യശ്രീ അൻജനാസജീവ്, ശാഖാ പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷണൻ പുല്ലാമഠം, വി.പ്രദീപ് കുമാർ, വനിതാ സംഘം സെക്രട്ടറി ലതാ ഉത്തമൻ എന്നിവർ പങ്കെടുത്തു.