കുട്ടനാട് : പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പുതിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല രാജു നിർവഹിച്ചു.വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2019-2020 സാമ്പത്തിക വർഷത്തെ പ്ലാൻഫണ്ടിൽപ്പെടുത്തി വാങ്ങി നല്കിയതാണ് ആംബുലൻസ്. ആശുപത്രി സൂപ്രണ്ട് ഡോ.സീതാലക്ഷ്മി ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബേബി ചെറിയാൻ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അൻസാമ്മ മാത്യു, അംഗങ്ങളായ ആശ ദാസ്, റോജോ ജോസഫ്, ബിന്ദു, കുഞ്ഞുമോൾ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.