കുട്ടനാട് : കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുളിങ്കുന്ന് പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കാഞ്ഞിരക്കാട് ലക്ഷംവീട്ടിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. എം.ആർ സജീവ്, കെ.ബി ഷാജി,കെ. പുരുഷോത്തമൻ,ബിനുമോഹൻ, സുരേഷ് കുമാർ, കെ.ബി രാജേഷ്,ബിബിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.