മാവേലിക്കര: തൊഴിലാളി ദിനം ലോക്ക് ഔട്ട് നിയമങ്ങൾക്ക് വിധേയമായി ലളിതമായി ആചരിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു അറിയിച്ചു. മേയ്ദിന റാലികളോ സമ്മേളനങ്ങളോ ഉണ്ടാകില്ല. പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ഓട്ടോ, ടാക്‌സി, ടെമ്പോ, ലോറി സ്റ്റാന്റുകൾ, പ്രധാനപ്പെട്ട കവലകൾ, വിവിധ പഞ്ചായത്ത്, താലൂക്ക്, മുനിസിപ്പൽ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മുഖാവരണം ധരിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ ത്രിവർണപതാക ഉയർത്തും. ജില്ലയിൽ ആയിരത്തി ഒന്ന് കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി സംസ്ഥാന, ജില്ലാ, റീജിയണൽ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, വിവിധ ഐ.എൻ.ടി.യി.സി യൂണിയൻ ഭാരവാഹികൾ എന്നിവർ മേയ് ദിന ആചരണത്തിന് നേതൃത്വം നൽകുമെന്നും ജി.ബൈജു അറിയിച്ചു.