ആലപ്പുഴ: മുഴുവൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കും 2000 രൂപ വീതം സഹായം നൽകാത്തതും 5 മാസത്തെ പെൻഷൻ കുടിശിക എല്ലാ മത്സ്യത്തൊഴിലാളികൾക്കും വിതരണം ചെയ്യാത്തതും ഉൾപ്പെടെയുള്ള അവഗണനകളിൽ പ്രതിഷേധിച്ച് ലോകതൊഴിലാളി ദിനമായ ഇന്ന് ധീവരസഭ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു.
നിരോധനാജ്ഞ പരിഗണിച്ച് ധീവരസഭയുടെ മൂന്ന് പ്രവർത്തകർ കൂടി എല്ലാ കരയോഗം, താലൂക്ക്, ജില്ല, സംസ്ഥാന ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ സൂചകമായി കരിങ്കൊടി ഉയർത്തും.