ആലപ്പുഴ:കോട്ടയം ജില്ല റെഡ് സോണായും കൊല്ലം ജില്ലയും ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന ഓച്ചിറ ഹോട്ട്‌ സ്‌പോട്ടായും പ്രഖ്യാപിച്ച സാഹചര്യത്തിൽ ആലപ്പുഴ നിന്ന് കോട്ടയം, കൊല്ലം ജില്ലകളിലേക്കും തിരിച്ചും ജോലിക്കായി യാത്ര ചെയ്യുന്നവർ അതത് ജില്ലകളിൽ തന്നെ താമസിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു .