ആലപ്പുഴ : കഴിഞ്ഞ ദിവസം കളക്ടറേ​റ്റിൽ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലെ തീരുമാന പ്രകാരം തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യോഗം ചേരുന്നതിന് നിയന്ത്റണങ്ങളുള്ളതിനാൽ ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശക സമിതി ചേരാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് വാങ്ങുകയും ഇവ സമിതിയംഗങ്ങൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് സമിതിയംഗങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ബണ്ട് തുറക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.