ഹരിപ്പാട് : അതിർത്തിത്തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്ത് കടവ് തെക്കേ പോളയിൽ ശാലിക്കാണ് (52) കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വഴി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അയൽവാസിയും ബന്ധുവുമായ തെക്കേ പോളയിൽ രവീന്ദ്രൻ (65) കയ്യിലിരുന്ന കത്തിയെടുത്ത് ശാലിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിന് കുത്തേറ്റ ശാലിയെ ഉടൻതന്നെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പരിക്കേറ്റ രവീന്ദ്രനെ മാവേലിക്കര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.