ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'കരിയില എല്ലാം വളമാവട്ടെ ചപ്പുചവറുകൾ കായാവട്ടെ " എന്ന ആശയത്തോടെ പുതുമയാർന്ന പദ്ധതിയ്ക്ക് തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി രണ്ട് മാസക്കാലത്തേയ്ക്ക് ചപ്പുചവറുകൾ കത്തിക്കുന്നത് പഞ്ചായത്ത് നിരോധിക്കും. അതോടൊപ്പം ഒരുലക്ഷത്തോളം തുളസി,ആര്യവേപ്പ്,നെല്ലി തുടങ്ങിയ ഔഷധ സസ്യങ്ങൾ മുഴുവൻ വീടുകളിൽ നട്ടുവളർത്തുന്ം.ഗ്രാമപഞ്ചായത്ത് ഓക്‌സിജൻ ബാങ്കുകൾ സ്യഷ്ടിച്ചുകൊണ്ട് കോവിഡ് പ്രതിരോധത്തിന് പുതിയ ആശയം നടപ്പിലാക്കുകയാണ്.അതോടൊപ്പം തന്നെ മാലിന്യ സംസ്‌ക്കരണം അടുക്കളയിൽ നിന്ന് ആരംഭിക്കാം എന്ന ആശയത്തോടെ മുഴുവൻ വീടുകളിലും സോക്ക് പിറ്റു നിർമ്മാണം ആരംഭിക്കും.നാളെ രാവിലെ 11ന് വെളളിയാകുളത്ത് തുളസിവനം പദ്ധതിയുടെ ഉദ്ഘാടനം മന്ത്റി ഡോ. തോമസ് ഐസക്ക് നിർവഹിക്കും. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും.