ചേർത്തല:എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായിരുന്ന കെ.വാസുദേവപണിക്കരുടെ 32-ാം ചരമ വാർഷികം കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ആചരിക്കും.രാവിലെ 9ന് മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.