bs-yeddyurappa

ന്യൂഡൽഹി :കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വർഷത്തെ ശമ്പളം ധനസഹായമായി പ്രഖ്യാപിച്ച് കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം യെദിയൂരപ്പ അറിയിച്ചത്. അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കൊവിഡിനെതിരെ പോരാടാൻ കർണ്ണാടകയെ സഹായിക്കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. എം.പിമാരും, എം.എൽ.എമാരും അടക്കം സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ മുഖേനയോ , ചെക്ക്, ഡി.ഡി. എന്നിവയായോ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.