ദിവസം 30 മിനിറ്റെങ്കിലും യോഗ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുക.
ഭക്ഷണം പാചകംചെയ്യുമ്പോൾ മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
രാവിലെ 10 ഗ്രാം ച്യവനപ്രാശം കഴിക്കുക. പ്രമേഹമുള്ളവർ പഞ്ചസാര രഹിത ച്യവനപ്രാശം കഴിക്കണം.
തുളസി, കറുകപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവ ചേർത്ത ഹെർബൽ ടീ ദിവസം ഒന്നോ രണ്ടോ തവണ കുടിക്കുക. ആവശ്യമെങ്കിൽ ശർക്കരയും നാരങ്ങാനീരും ചേർക്കാം.
ചൂടുള്ള 150 മില്ലിഗ്രാം പാലിൽ അരസ്പൂൺ മഞ്ഞൾപ്പൊടി കലർത്തി ദിവസം ഒന്നോ രണ്ടോ തവണ കുടിക്കുക.
ലളിതമായ ആയുർവേദ ചികിത്സകൾ
രാവിലെയും വൈകിട്ടും എള്ളെണ്ണ/ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് (പ്രതിമർശ നസ്യം) നാസാരന്ധ്രങ്ങളിൽ ഒഴിക്കുക.
ഒരു സ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ ഒഴിച്ച് രണ്ട്മൂന്ന് മിനിറ്റ് കുലുക്കുഴിഞ്ഞശേഷം തുപ്പിക്കളയുക. ഇറക്കരുത്. തുടർന്ന് ചെറു ചൂടുവെള്ളത്തിൽ വായ കഴുകുക. ഇത് ദിവസം ഒന്നോ രണ്ടോ തവണ ചെയ്യാം.
വരണ്ട ചുമയ്ക്കും തൊണ്ടവേദനയ്ക്കും
പുതിന ഇലയോ, അയമോദകമോ വെള്ളത്തിലിട്ടു തിളപ്പിച്ചശേഷം ദിവസത്തിൽ ഒരുനേരം ആവി പിടിക്കുക.
ചുമയോ, തൊണ്ടയിൽ അസ്വസ്ഥതയോ ഉള്ളപ്പോൾ ഗ്രാമ്പൂ പൊടിച്ച് ശർക്കരയോ തേനോ ചേർത്ത് ദിവസം രണ്ടോ