muralidharanhome

ന്യൂഡൽഹി: മുഴുവൻ സമയം രാഷ്‌ട്രീയക്കാരനായ ശേഷം ആദ്യമായി രണ്ടാഴ്‌ച മുറി അടച്ചിരുന്നത് വ്യത്യസ്‌ത അനുഭവമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച ഡോക്‌ടർക്കൊപ്പം മാർച്ച് 14ന് തിരുവനന്തപുരം ശ്രീചിത്രയിലെ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞത്. ലോക്ക്ഡൗൺ മൂലം വീട്ടിലിരുന്നാണ് ഇപ്പോഴും ജോലി.

പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ തിരക്കുള്ള സമയത്താണ് വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായ വി.മുരളീധരൻ ഏകാന്തവാസം തുടങ്ങിയത്. ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് അന്വേഷിച്ചിരുന്നു. അടുത്ത ദിവസം , ആദ്യ പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസം.. ഏകാന്തവാസത്തിൽ ഔദ്യോഗിക ജോലികൾ പൂർണ തോതിൽ നിർവ്വഹിക്കാനായില്ല. തന്റെ ജോലികൾ ചെയ്തു തീർത്തത് വിദേശകാര്യ മന്ത്രി ജയ്ശങ്കറും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയുമാണെന്ന് മുരളീധരൻ പറഞ്ഞു...

ഏകാന്ത വാസകാലത്തെ കാര്യങ്ങൾ ക്രമീകരിച്ചത് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ, ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവരുടെ കൃത്യമായ നിർദ്ദേശങ്ങൾ മാനിച്ച്..ഭാര്യ ജയശ്രീ മുറിയിൽ സൂക്ഷിച്ച പാത്രത്തിൽ ഭക്ഷണം വിളമ്പി മടങ്ങും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളിച്ച ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഫോണിലൂടെ മറുപടി നൽകി. ഒപ്പം വായനയും സംഗീതവും സിനിമയും ആസ്വദിച്ചു.