civid

ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തിൽ അടുത്ത നാലാഴ്ചകൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. സമൂഹവ്യാപനം തുടങ്ങിയെന്ന് പറയാനായിട്ടില്ല. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് രോഗബാധിതരായവരിൽ ലക്ഷണങ്ങൾ പ്രകടമാവാൻ സമയമെടുക്കുമെന്നതിനാൽ സാമൂഹ്യ അകലം തുടർന്നും പാലിക്കേണ്ടിവരും.

രോഗബാധ നിയന്ത്രണാതീതമാണോ എന്ന് ലോക്ക്ഡൗൺ കഴിഞ്ഞേ പറയാനാവൂ. വിദേശത്തു നിന്നെത്തിയവർ വഴിയാണ് രാജ്യത്ത് രോഗം പടർന്നത്. ഇവരുമായി സമ്പർക്കത്തിലായവർക്കും രോഗം ബാധിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനമെന്ന് പറയാനാകില്ല. പ്രാദേശികമായാണ് വ്യാപനം നടക്കുന്നത്.

വാക്‌സിൻ ഗവേഷണം പ്രാഥമിക ഘട്ടത്തിലാണ്. രോഗബാധിതരായ 85ശതമാനംപേരും സുഖംപ്രാപിച്ചുവരുകയാണ്. പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും മാത്രമാണ് രോഗം ഭീഷണിയാകുന്നത്.