ന്യൂഡൽഹി: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർ കൂടി കൊവിഡ് -19 ബാധിച്ച് മരിച്ചതോടെ ഡൽഹിയിലെ മരണം നാലായി. ഇന്നലെ മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
സമ്മേളനത്തിൽ പങ്കെടുത്തവരിൽ നാനൂറോളം പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചെന്നും രോഗബാധ കൂടുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരും അവർ സമ്പർക്കം പുലർത്തിയവരുമായി ഒമ്പതിനായിരത്തോളം പേർ രാജ്യത്താകെ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വകുപ്പ് ജോ.സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
-മതസമ്മേളനത്തിൽ പങ്കെടുത്ത 1306 വിദേശികൾ നിരീക്ഷണത്തിൽ.
-ഡൽഹിയിൽ 1804 പേർ നിരീക്ഷണകേന്ദ്രങ്ങളിൽ
-- ഡൽഹിയിൽ 250 വിദേശികളും നിരീക്ഷണത്തിൽ
- സമ്മേളനത്തിൽ പങ്കെടുത്ത തമിഴ്നാട്ടിലെ 173 പേർക്ക് രോഗം
--തെലങ്കാന -33, അസം - 16, രാജസ്ഥാൻ - 11, ഡൽഹി - 47, ആൻഡമാൻ -9, ജമ്മു-കശ്മീർ - 22 വീതം രോഗികൾ
-യു.പിയിൽ 569 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ. ഇതിൽ 218 വിദേശികൾ.
- രാജസ്ഥാനിൽ 138 പേർ നിരീക്ഷണത്തിൽ.
-ബീഹാറിൽ 70 വിദേശ മതപ്രഭാഷകരെ കണ്ടെത്തി. ഇവർ മൂന്നുമാസമായി ഇന്ത്യയിലുണ്ട്. തബ് ലീഗ് സമ്മേളനവുമായി ബന്ധമില്ലെങ്കിലും ഇവർ വ്യാപകമായ യാത്ര ചെയ്തതിനാലാണ് നിരീക്ഷണത്തിലാക്കിയത്.
-86 പേരാണ് ബീഹാറിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ കുറച്ചുപേർ ഡൽഹിയിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവർക്കായി ബീഹാറിൽ തിരച്ചിൽ. വിദേശികളടക്കമുള്ള 57 തബ് ലീഗ് പ്രചാരകരിൽ 35 പേരെ കണ്ടെത്തി
-മഹാരാഷ്ട്രയിൽ നിന്ന് 1,400 പേർ സമ്മേളനത്തിൽ പങ്കെടുത്തു
-ആന്ധ്രയിൽ രോഗം സ്ഥിരീകരിച്ച 132 പേരിൽ 111 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
..............................
കർണാടക - 1500
മഹാരാഷ്ട്ര-1400
തമിഴ്നാട് -1130
തെലങ്കാന - 1030
ഹിമാചൽപ്രദേശ് - 840
രാജസ്ഥാൻ - 550
അസം - 547
ആന്ധ്രാപ്രദേശ് - 543
ഹരിയാന - 524
ഉത്തരാഖണ്ഡ് - 283
മദ്ധ്യപ്രദേശ് -107
ഛത്തീസ്ഗഢ് -101
ബീഹാർ - 86
ഗുജറാത്ത് - 72
പശ്ചിമബംഗാൾ - 71
ജമ്മുകാശ്മീർ - 61
ജാർഖണ്ഡ് - 37
ഗോവ - 9
മേഘാലയ - 5