ന്യൂഡൽഹി: കൊവിഡ് 19 പരത്തിയ അന്ധകാരത്തെയും ആശയക്കുഴപ്പത്തെയും ഇല്ലാതാക്കാനും 130 കോടി ഇന്ത്യക്കാരുടെ ഒത്തൊരുമ പ്രകടിപ്പിക്കാനും നാളെ രാത്രി 9 മണിക്ക് എല്ലാ വീടുകളിലും പ്രത്യാശയുടെ ദീപം കൊളുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. നാളെ രാത്രി 9 മണിക്ക് എല്ലാ പൗരൻമാരും വീടുകളിലെ വെളിച്ചം അണച്ച് വാതിലിന് മുന്നിലോ, ബാൽക്കണിയിലോ നിന്ന് 9 മിനിട്ട് നേരം ചെരാതുകൾ, മെഴുകുതിരി, ടോർച്ച്, മൊബൈൽ ഫോൺ ഫ്ളാഷ്‌ലൈറ്റ് എന്നിവയിൽ ഏതെങ്കിലും പ്രകാശിപ്പിക്കുക. ഇങ്ങനെ നാലുപാടും പ്രകാശത്തിന്റെ അമാനുഷിക ശക്തി പടർത്തി കൊവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിൽ ആരും ഒറ്റയ്‌ക്കല്ലെന്ന് സ്വയം ബോദ്ധ്യപ്പെടാമെന്നും മോദി ചൂണ്ടിക്കാട്ടി.
എന്നാൽ മാർച്ച് 22ന്റെ ജനതാകർഫ്യൂ ദിനത്തിൽ സംഭവിച്ചതുപോലെ ആരും വീടുകൾ വിട്ട് റോഡിലും, തെരുവിലുമിറങ്ങരുതെന്ന് മോദി ഓർമ്മിപ്പിച്ചു.