corona

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ്- 19 രോഗം ബാധിച്ചവരിൽ 12 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 647 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും ഈ സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

പതിന്നാല് സംസ്ഥാനങ്ങളിൽ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗം

ബാധിച്ചവരുണ്ടെന്നും സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളുണ്ടായിരുന്നിട്ടും ആയിരക്കണക്കിനു പേർ രാജ്യമാകെ യാത്ര ചെയ്തെന്നും ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാൾ മാദ്ധ്യമങ്ങളോടു പറഞ്ഞു..

@ ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ച 259 പേരും മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്

@തമിഴ്‌നാട്ടിൽ രോഗം ബാധിച്ച 260 പേർ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവർ

@സമ്മേളനത്തിൽ പങ്കെടുത്ത 42 പേർക്ക് ഉത്തർപ്രദേശിൽ രോഗം സ്ഥിരീകരിച്ചു

@ആന്ധ്രാപ്രദേശിൽ 108 പേർ

@രാജസ്ഥാനിൽ 23 പേർ

@സമ്മേളനത്തിൽ പങ്കെടുത്തവരിൽ കേരളം, ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ്, ആൻഡമാൻ നിക്കോബാർ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും രോഗബാധിതർ