രാജ്യത്ത് കൊവിഡ് മരണം 56
ന്യൂഡൽഹി:നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനവും ലോക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായി ഡൽഹി ആനന്ദ് വിഹാറിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെയെത്തിയതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായെന്ന് സംസ്ഥാന ഗവർണമാരുമായും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്.ഗവർണർമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിംഗിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ലോക്ഡൗണിനിടെ ആരും പട്ടിണികിടക്കേണ്ട സാഹചര്യമുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുത്.ഈ പോരാട്ടത്തിൽ അശ്രദ്ധയ്ക്ക് സ്ഥാനമില്ല. രാജ്യത്തെ വിവിധയിടങ്ങളിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും നേരെയുള്ള അക്രമങ്ങളിൽ രാഷ്ട്രപതി ആശങ്കയറിയിച്ചു.
രാജ്യത്ത് 2301 കൊവിഡ് ബാധിതർ
അതിനിടെ രാജ്യത്തെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 2,301 ആയെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.