ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കേന്ദ്ര സർക്കാർ 17,287.08 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കേരളത്തിന് 15-ാം ധനകാര്യ കമ്മിഷൻശുപാർശ പ്രകാരമുള്ള വരുമാന കമ്മി ഗ്രാൻഡ് ഇനത്തിൽ 1276.92 കോടിരൂപയും ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള മുൻകൂർ കേന്ദ്ര വിഹിതമായി 157 കോടി രൂപയും ചേർത്ത് 1433.92 കോടി ലഭിക്കും.
കേരളത്തിന് പുറമെ ആന്ധ്ര, ആസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗലാൻഡ്, സിക്കിം, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കായി കമ്മി ഗ്രാൻഡ് ഇനത്തിൽ 6,195.08
കോടിരൂപയാണ് ആകെ അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് എല്ലാ സംസ്ഥാനങ്ങൾക്കുമായി 11,092 കോടി രൂപയും അടക്കമാണ് 17,287.08 കോടിരൂപ ധന സഹായം അനുവദിച്ചതെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു