jalander

ന്യൂഡൽഹി:തലമുറകളായി കണ്ടിട്ടില്ലാത്ത ഒരു അത്യപൂർവ്വ കാഴ്ചയിലേക്കായിരുന്നു പഞ്ചാബിലെ ജലന്ധർ നഗരവാസികൾ കഴിഞ്ഞ ദിവസം ഉണർന്നത്. അതേ,മഞ്ഞണിഞ്ഞ് നീണ്ടുകിടക്കുന്ന ഹിമാലയ നിരകൾ .

നഗരത്തിൽ നിന്ന് 213 കിലോമീറ്റർ അകലെയുള്ള ദൗലധർ റേഞ്ചിലെ പർവതനിരകളാണ് പതിറ്റാണ്ടുകൾക്ക് ശേഷം ജലന്ധർ നിവാസികളുടെ കൺമുന്നിൽ തെളിഞ്ഞത്. അവർ വീടിന്റെ മേൽക്കൂരയിൽ കയറി നിന്ന് ഫോട്ടോകളും വീഡിയോകളും പകർത്തി. കൊവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ കർശന ലോക്ഡൗൺ അന്തരീക്ഷം ശുദ്ധമാക്കിയതോടെയാണ് ഏറെ ദൂരയുള്ള മലനിരകൾ ഇവിടെ ദൃശ്യമായത്. ഫാക്ടറികൾ അടച്ചിടുകയും റോഡുകളിൽ നിന്നും വാഹനഗതാഗതം പൂർണമായും ഒഴിയുകയും ചെയ്തതോടെ കാർബൺ വാതകങ്ങളുടെ പുറന്തള്ളലിന് കാര്യമായ കുറവുണ്ടായി. ഇതോടെ അന്തരീക്ഷം കൂടുതൽ തെളിമയുള്ളതായി.ജീവിതത്തിൽ ഇത്ര മനോഹരമായ പ്രകൃതിദൃശ്യം കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെ പലരും ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.


ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ മുഴുവനും. വാഹനങ്ങളും വ്യാവസായ കേന്ദ്രങ്ങളും നിശ്ചലമായതോടെ കാർബൺ വാതകങ്ങളുടെ പുറന്തള്ളലിൽ കാര്യമായ കുറവുണ്ടായി. ഇത് ലോകം മുഴുവനും ഒരോ സമയത്ത് തന്നെ സംഭവിച്ചതോടെ പ്രകൃതിയിലെ കാർബൺ മൂലകങ്ങളുടെ പിച്ച് മൂല്യത്തിൽ വൻകുറനാണ് രേഖപ്പെടുത്തിയത്. കാർബൺ മൂലകങ്ങളിൽ കുറവ് രേഖപ്പെടുത്തിയതോടെ പകൽ കാഴ്ചയ്ക്ക് കൂടുതൽ വ്യക്തത കൈവന്നു. ജലന്ധർ നഗരത്തിൽ നിന്നുള്ള ഹിമവാന്റെ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറലാണ്.