ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ ഉൾപ്പെടാത്തവർക്ക് ഫോറം 15 ജി, ഫോറം 15 എച്ച് എന്നിവ സമർപ്പിക്കാനുള്ള കാലാവധി ജൂൺ 30വരെ നീട്ടാൻ കേന്ദ്ര ഡയറക്ട് ടാക്സസ് ബോർഡ് തീരുമാനിച്ചു. ലോക്ക് ഡൗൺ കാരണം ഫോറം സമർപ്പിക്കാൻ കഴിയാത്തവരിൽ നിന്ന് ബാങ്കുകൾ നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്ന് ബോർഡ് വ്യക്തമാക്കി.