ന്യൂഡൽഹി: ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അർഹരായ 50 കോടി ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളിലടക്കം കൊവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാനുമാണ് സർക്കാരിന്റെ തീരുമാനം.സർക്കാർ ആശുപത്രികളിൽ ഇവർക്ക് ഇപ്പോൾത്തന്നെ ഈ പരിശോധനയും ചികിത്സയും സൗജന്യമാണ്.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) മാനദണ്ഡം അനുസരിച്ചാകും പരിശോധന. സ്വകാര്യ ലാബുകൾക്ക് ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടാവണം. പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവും.
.