mammooty

ന്യൂഡൽഹി: ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ നൽകിയ സിനിമാതാരം മമ്മൂട്ടിക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.'നന്ദി, മമ്മുക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് നമ്മുടെ രാജ്യത്തിന് വേണ്ടത്' എന്ന കുറിപ്പോടെയാണ് മോദിയുടെ ട്വീറ്റ്.മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, ദാബു രത്‌നാനി, രോഹിത് ശർമ്മ, വൈ. എസ്. ജഗൻമോഹൻ റെഡി, രാം ചരൺ തുടങ്ങി ഐക്യദീപത്തിന് പിന്തുണയുമായെത്തിയ പ്രമുഖർക്കും മോദി നന്ദി അറിയിച്ചിട്ടുണ്ട്.