ന്യൂഡൽഹി : കൊവിഡിനെ പ്രതിരോധിക്കാൻ ചൂടുള്ള തേപ്പ് പെട്ടി (അയൺബോക്സ് ) ഉപയോഗിച്ച് ചെക്ക് 'അണുവിമുക്തമാക്കുന്ന'
ഗുജറാത്ത് ബാങ്ക് ഒഫ് ബറോഡയിലെ ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാങ്കിലെത്തിയ ഒരു സ്ത്രീ ചെക്ക് കൗണ്ടറിൽ കൊടുക്കുന്നതും ഉദ്യോഗസ്ഥൻ വടി ഉപയോഗിച്ച് ചെക്ക് എടുത്ത് മേശപ്പുറത്ത് വച്ചശേഷം അയൺ ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പുറത്തുവിട്ടത്. ഈ രീതി കാര്യക്ഷമമാണോ എന്ന് അറിയില്ലെങ്കിലും ബാങ്ക് ഉദ്യോഗസ്ഥന്റെ 'സർഗാത്മകതയെ' അഭിനന്ദിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ബാങ്ക് ഒഫ് ബറോഡയും രംഗത്തെത്തി.