ന്യൂഡൽഹി:കൊവിഡ് 19 മഹാമാരിയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ ദീപം കൊളുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റി ഭാരതം. ഇന്നലെ രാത്രി 9 മുതൽ 9 മിനിട്ടു നേരം ദീപം തെളിച്ചാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ കൊവിഡ് പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കൊവിഡെന്ന അന്ധകാരത്തെ അകറ്റാൻ രാജ്യത്തിന്റെ നാല് വശത്തു നിന്നും പ്രകാശം ചൊരിഞ്ഞ് 130 കോടി ജനങ്ങൾ കൈകോർത്തു..
രാത്രി 9 മണിയോടെ, വൈദ്യുതിവെളിച്ചം കെടുത്തിയ ശേഷം വീടിനുമുന്നിലും ബാൽക്കണിയിലും മൺചെരാതുകളും മെഴുകുതിരികളും കൊളുത്തുകയും ടോർച്ച്, മൊബൈൽ വെളിച്ചം മിന്നിക്കുകയും ചെയ്തു.