ന്യൂഡൽഹി:രാജ്യത്ത് നഴ്‌സുമാരുൾപ്പടെ അൻപതിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചസാഹചര്യത്തിൽ സുരക്ഷ തേടി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു.
കൊറോണ വാർഡുകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം
. കൊവിഡ് മഹാമാരിയായി മാർച്ച് 11ന്. ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും മാർച്ച് 19ന് ആരോഗ്യ പ്രവർത്തകർക്കായുള്ള ഇടക്കാല മാർഗ നിർദ്ദേശങ്ങൾപുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ദേശീയ കൊവിഡ് മാനേജ്‌മെന്റ് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ല.
അവശ്യ വസ്തുക്കളുടെ ദൗർലഭ്യവും അശാസ്ത്രീയമായ രോഗീപരിചരണവും മൂലം നിരവധിആരോഗ്യ പ്രവർത്തകർ രോഗബാധിതരാകുന്നു..ആരോഗ്യ പ്രവർത്തകർക്ക് വ്യക്തി സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഉറപ്പു വരുത്തുക,കൊറോണ വാർഡിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക താമസ സൗകര്യവും യാത്രാ ,ഭക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുക, സൗജന്യ കൊറോണ ടെസ്റ്റിനും ചികിത്സയ്ക്കും സൗകര്യങ്ങളൊരുക്കുക, ജോലിക്കിടയിൽ രോഗ ബാധിതരാകുന്നവരുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്