ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരിൽ 76 ശതമാനവും പുരുഷന്മാരാണെന്നും ആകെ രോഗബാധിതരിൽ 45 ശതമാനവും 40 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 41നും 60നും ഇടയിൽ പ്രായമുള്ളവരാണ് 34 ശതമാനം രോഗികൾ. 60 വയസിന് മുകളിലുള്ളവർ 19 ശതമാനം. കൊവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ ദുരന്തനിവാരണ പദ്ധതി വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ
ചില ഹോട്ട് സ്‌പോട്ടുകളിൽ പ്രാദേശികമായി സമൂഹവ്യാപനമുണ്ടെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സ്റ്റേജ് രണ്ടിനും മൂന്നിനും ഇടയിലാണ് ഇപ്പോൾ രാജ്യം. രാജ്യത്തെ ഭൂരിഭാഗം മേഖലയും സ്‌റ്റേജ് രണ്ടിലാണെങ്കിലും മുംബയ് പോലുള്ള ചില മേഖലകളിൽ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 693 കേസുകൾ
രാജ്യത്ത് ആകെ 40,67 കേസുകൾ
മരണം 109.
-അനൗദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണം 125 ആയിട്ടുണ്ട്.
ആകെ രോഗബാധിതരുടെ എണ്ണം 4565.
-ഹാരാഷ്ട്രയിൽ 781 കേസുകൾ. 45 മരണം.
-
കൊറോണ രോഗം ബാധിച്ച് 62കാരൻ വഡോദരയിൽ മരിച്ചു. ഇതോടെ ഗുജറാത്തിലെ മരണം 12 ആയി.
-തമിഴ്‌നാട്ടിൽ 621. മരണം 5
-ഡൽഹി 523. മരണം ഏഴ്
-തെലുങ്കാന 334. 11 മരണം.
-ഉത്തർപ്രദേശ് 305. മരണം 3
-ആന്ധ്രപ്രദേശ് 303. മരണം 3
-കർണാടകയിൽ 12 പുതിയ കേസുകൾ. ആകെ 163
-ചത്തീസ്ഗഡിലെ പത്തിൽ 9 കൊവിഡ് ബാധിതരും രോഗം മാറി വീട്ടിലേക്ക് മടങ്ങി. നിലവിൽ ഒരു പോസിറ്റീവ് കേസ് മാത്രമേ സംസ്ഥാനത്തുള്ളൂ,
-ജമ്മുകാശ്മീരിൽ പുതിയ മൂന്നു കേസുകൾ. ആകെ109
-രാജസ്ഥാനിൽ 22 കൊവിഡ് -19 പുതിയ കേസുകൾ
-മുംബയിലും ഡൽഹിയിലും ഓരോ നാലോ ദിവസവും കേസുകൾ ഇരട്ടിയാകുന്നു
-ഔറംഗബാദിലെ സർക്കാർ മെഡിക്കൽ കോളേജിലെ 38കാരിയായ നഴ്‌സിന് കൊവിഡ്
-2500 ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡായി റെയിൽവെ ഒരുക്കി
-നിസാമുദ്ദീൻ മേഖലയിൽ നിന്നുള്ള ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്റെ ആദ്യ ഘട്ട പരിശോധനാ ഫലം നെഗറ്റീവ്
-റേഷൻ കാർഡില്ലാത്തവർക്ക് ഡൽഹിയിൽ 4 കിലോ ഗോതമ്പും ഒരു കിലോ അരിയും നൽകും
-മുംബയിലെ കൊവിഡ് ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്ന് പി.ചിദംബരം 1 കോടി സംഭാവന നൽകി.
-വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ഹെൽപ്പ് ലൈനുകൾ ആരംഭിക്കാൻ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി നിർദ്ദേശം
-മഹാരാഷ്ട്രയിലെ ഡി.വൈ പാട്ടീൽ മെഡിക്കൽ കോളേജിലെ 42 ഡോക്ടർമാരെയും 50ൽ അധികം സ്റ്റാഫുകളെയും നിരീക്ഷണത്തിലാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്.
-അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 2.5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാകുമെന്ന് ഐ.സി.എം.ആർ അറിയിച്ചു.
-ആർ.എസ്.എസ് എല്ലാ പരിപാടികളും മാറ്റിവച്ചു.