ന്യൂഡൽഹി:കൊവിഡ് വ്യാപനം തടയുന്നതിന് നടപടികൾ കടുപ്പിച്ച് ഹിമാചൽ പൊലീസ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാൾ മറ്റൊരാളുടെ നേർക്ക് തുപ്പിയാൽ, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് ഹിമാചൽ പൊലീസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ഇരയായ ആൾ അസുഖം ബാധിച്ച് മരിച്ചാൽ
തുപ്പിയ ആൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും ഹിമാചൽ പ്രദേശ് ഡി.ജി.പി. എസ്. ആർ. മാർഡി പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നിലവിൽ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ ക്വാറന്റൈൻ സെന്ററിൽ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തയാൾ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നേരെ തുപ്പിയത് വിവാദമായിരുന്നു.