ന്യൂഡൽഹി:ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിക്കുന്നതിന്റെ കൂടെ കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ആകാശത്തേക്ക് വെടിയുതിർത്ത് ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മഹിളാ അധ്യക്ഷൻ മഞ്ജു തിവാരി.
മഞ്ജു തിവാരി വെടിയുതിർക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തു വരുന്നത്.
പെട്ടെന്നുതന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർക്കുന്നത് ഉത്തർപ്രദേശിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.
യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ കോട്വാലി നഗർ പോലീസിനോട് പോലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ നിർദേശിച്ചു.