ന്യൂഡൽഹി: ന്യൂയോർക്കിലെ മൃഗശാലയിൽ കൊവിഡ് 19 ബാധിച്ച് നാലുവയസുള്ള കടുവ ചത്തതിനെത്തുടർന്ന് ഇന്ത്യയിലെ മൃഗശാലകളിൽ ജാഗ്രത പുലർത്തണമെന്ന്
കേന്ദ്ര മൃഗശാല അതോറിട്ടി അറിയിച്ചു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ അതോറിട്ടി വ്യക്തമാക്കി.
'മൃഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണിക്കുന്നുണ്ടോ എന്ന് 24 മണിക്കൂറും സി.സി.ടി.വി വച്ച് പരിശോധിക്കണം.കാട്ടുപൂച്ച, മനുഷ്യക്കുരങ്ങ് തുടങ്ങിയ വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. 14 ദിവസം കൂടുമ്പോൾ മൃഗങ്ങളുടെ സാമ്പിളുകൾ ലാബുകളിലയച്ച് കൊവിഡ് പരിശോധന നടത്തണം.തുടങ്ങിയ നിർദ്ദേശങ്ങൾ കത്തിലുണ്ട്.