ഡൽഹിയിൽ 73കാരന് രോഗം ഭേദമായി
ന്യൂഡൽഹി: ഒരു കൊവിഡ് രോഗി സാമൂഹ്യ അകലം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു മാസം കൊണ്ട് 406 പേർക്ക് രോഗം പകരുമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ ( ഐ.സി.എം.ആർ ) പഠനത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും വഴി കൊവിഡ് ബാധിതനിൽ നിന്ന് രോഗം പടരുന്നതിന്റെ തോത് 75 ശതമാനം കുറയ്ക്കാനായെന്ന് ആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
24 മണിക്കൂറിനിടെ രാജ്യത്ത് എട്ട് മരണവും 354 പുതിയ കേസുകളും.
ആകെ മരണം117. കേസുകൾ 4,421.
അനൗദ്യോഗിക കണക്കിൽ 141 മരണം.
മഹാരാഷ്ട്രയിൽ ആകെ കേസുകൾ 1000 കടന്നു. മരണം 55.
ഒഡിഷയിൽ 72കാരൻ മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം.
ആന്ധ്രപ്രദേശിൽ 45കാരൻ മരിച്ചു. ഇതോടെ മരണം നാലായി. ഇദ്ദേഹം വിദേശ യാത്ര ചെയ്തിട്ടില്ലെന്നത് ആശങ്ക ഉയർത്തി
ഡൽഹിയിൽ ചികിത്സയിലായിരുന്ന 73കാരൻ കൊവിഡ് മുക്തമായി ആശുപത്രി വിട്ടു.
തമിഴ്നാട് 621 കേസുകൾ. 6 മരണം
ഡൽഹി 532. മരണം 7
തെലുങ്കാന 364.മരണം 11
ഉത്തർപ്രദേശ് 305. മരണം 3
ആന്ധ്രപ്രദേശ് 304
ഗുജറാത്ത് 165 കേസുകൾ. മരണം 12
മദ്ധ്യപ്രദേശിൽ ആകെ കേസുകൾ 268
ബി. എസ്. എഫ് ജവാന്മാരുടെ ലീവ് ഏപ്രിൽ 21 വരെ നീട്ടി.
കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട പൊലീസുകാർക്കും മറ്റു സർക്കാർ ജീവനക്കാർക്കും മദ്ധ്യപ്രദേശ് സർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ചു
കൊവിഡ് ബാധിതനുമായി ഒരു ഉദ്യോഗസ്ഥൻ സമ്പർക്കം പുലർത്തിയതിനാൽ ഭുവനേശ്വറിലെ ഐ.ബി ഓഫീസ് അടച്ച് ജീവനക്കാരെ എല്ലാം നിരീക്ഷണത്തിലാക്കി.
ഭോപ്പാലിൽ 5 ആരോഗ്യപ്രവർത്തകർക്കും പൊലീസുകാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഏഴുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 37 ആരോഗ്യപ്രവർത്തകർക്ക് രോഗം.
ഒരു ലക്ഷം ടെസ്റ്റുകൾ ചെയ്തതായി ഐ.സി.എം.ആർ അറിയിച്ചു. 139 സർക്കാർ ലാബുകളിലും 59 സ്വകാര്യ ലാബുകളിലും പരിശോധനാ സൗകര്യം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സുരക്ഷാസംഘത്തിലെ 160 പേരെ നിരീക്ഷണത്തിലാക്കി. താക്കറെയുടെ വസതിക്ക് സമീപത്തെ ചായക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.
@ട്രെയിനുകളിൽ 40,000
ഐസൊലേഷൻ കിടക്കകൾ
റെയിൽവേ 2500 കോച്ചുകളിലായി 40,000 ഐസൊലേഷൻ കിടക്കകൾ ഒരുക്കി. രാജ്യത്തെ 133 കേന്ദങ്ങളിലായി ഒറ്റ ദിവസം 375 കോച്ചുകളാണ് ഇങ്ങനെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്. മറ്റ് 1200 കോച്ചുകൾ അടിയന്തര ആവശ്യങ്ങൾ നേരിടാൻ സജ്ജമാക്കി.
നിലവിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ കൊവിഡ് രോഗികളെ ചികിത്സിക്കാനായി അപ്ഗ്രേഡ് ചെയ്യണം. നിലവിലുള്ള പ്രത്യേക ആശുപത്രികൾക്ക് പുറമേ ഹോട്ടലുകളും കൊവിഡ് ആശുപത്രികളായി മാറ്റണം. ഗുരുതരമായ കേസുകൾ ഇത്തരം ആശുപത്രികളിൽ തന്നെ ചികിത്സിക്കണം.