ന്യൂഡൽഹി :ഭോപാൽ വാതക ദുരന്തത്തിൽപ്പെട്ടവർക്കായി മാത്രം നിർമ്മിച്ച ഭോപ്പാൽ മെമ്മോറിയൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ കൊവിഡ് -19 ആശുപത്രിയാക്കി മാറ്റിയതിനെതിരെ മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭോപ്പാൽ ദുരന്തത്തിൽപ്പെട്ട അറുപത്തിയെട്ടുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിൽ 1984ലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 12,000ത്തോളം പേർ മരിച്ചു. 5.7 ലക്ഷം പേർ ഇപ്പോഴും കാൻസറും ടി.ബിയും അടക്കം വിവിധ ആരോഗ്യപ്രശ്‌നങ്ങളിലാണ്.