ന്യൂഡൽഹി: മുഖാവരണം കൊണ്ട് മാത്രം കൊവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കൈ സോപ്പിട്ട് കഴുകലും സാമൂഹിക അകലം പാലിക്കലും ദുഷ്‌കരമായ ഇടങ്ങളിൽ മുഖാവരണത്തിന്റെ ഉപയോഗത്തെ ന്യായീകരിക്കാം. എന്നാൽ മുഖാവരണം ഒന്നു കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാമെന്ന് കരുതരുതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.